കൊവിഡ് ബാധിച്ചതാണ് മരണമെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചുവെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും  ഒമാൻ  ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുണ്ടായിട്ടില്ല. 

മസ്‍കത്ത്: പനിമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ തൊട്ടാപ്പ് തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.

കൊവിഡ് ബാധിച്ചതാണ് മരണമെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചുവെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുണ്ടായിട്ടില്ല. ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട അബ്ദുൽ ജബ്ബാർ.