ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

മസ്‍കത്ത്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേല്‍ ബുഷ്റ മന്‍സിലില്‍ ഫിജാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എം.ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ അല്‍ അംരി റെഡിമെയ്‍ഡ് ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു. മേയ് 15ന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു മരണം. ഭാര്യ - ജുമൈലത്ത്. മക്കള്‍ - ഷിഹാബുദ്ദീന്‍, ഫാത്തിമ ഷെമീല, ജലാലുദ്ദീന്‍. മൃതദേഹം സലാലയില്‍ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.