ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശി ലക്ഷ്‍മണന്‍ (60) ആണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിഞ്ഞദിവസം നാട്ടിലേക്ക് കൊണ്ടുപോയി.