ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി മോഹനന്‍ (59) ആണ് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ മരിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി ദോഹയിലാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ ഗിരിജ. മക്കള്‍ ഗോകുല്‍ കൃഷ്ണ, ശ്യാം പ്രസാദ്.