കര്‍ട്ടന്‍ സാമഗ്രികളും കയറ്റിപോകുമ്പോൾ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണത്‌ എടുക്കാൻ വേണ്ടി വണ്ടി നിറുത്തി ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. റിയാദ് റൗദയിൽ വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തില്‍ നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ (53) ആണ് മരിച്ചത്. 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കര്‍ട്ടന്‍ സാമഗ്രികളും കയറ്റിപോകുമ്പോൾ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണത്‌ എടുക്കാൻ വേണ്ടി വണ്ടി നിറുത്തി ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. സാധനങ്ങൾ വീഴുന്നത് കണ്ട് റോഡ് സൈഡില്‍ നിന്ന സൗദി പൗരന്‍ വിളിച്ചുപറഞ്ഞായിരുന്നു പെട്ടെന്ന് വണ്ടി നിർത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. നിർധന കുടുംബത്തിൽപ്പെട്ട ശശികുമാറിന് ഭാര്യയും രണ്ടു മക്കളും ആണുള്ളത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കമ്പനിയും സജീവമായി രംഗത്തുണ്ട്.