റിയാദ്: തീപൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. തിരുവനന്തപുരം വള്ളക്കടവ് പതിനാറുകാൽ മണ്ഡപത്തിനു സമീപം പരേതനായ താജുദീന്റെ മകൻ ജാസ് താജുദീന്റെ മൃതദേഹമാണ് ഖബറടക്കിയത്. 

ജുബൈലിന് സമീപം അബുഹദ്രിയയിലെ ജോലി ചെയ്യുന്നിടത്ത് ഉണ്ടായ തീപിടിത്തത്തിൽ സാരമായി പൊള്ളലേൽക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കെ.എം.സി.സി നേതാവ് നൗഷാദ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ജുബൈലിൽ സംസ്കരിച്ചു. സജു മുഹമ്മദ്, സക്കീർ ഹുസൈൻ, സുധീർ, നൂറുദ്ദീൻ, ഷജീർ, മനാഫ്, ദിലീപ്, സമീർ, സക്കീർ തുടങ്ങിയവർ പങ്കെടുത്തു. സജ്‌നയാണ് ജാസിന്റെ ഭാര്യ. മക്കൾ: അസർ, അയാൻ. സഹോദരങ്ങൾ: ഷംനാദ്, ശാമില.