റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലത്തൂര്‍ സ്വദേശി മുഹമ്മദ് അലി (45) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം പുലര്‍ച്ചെ നമ‍സ്കാരത്തിന് ശേഷം കിടന്നതായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ്, മൃതദേഹം കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കും.