റിയാദ്: ഹൃദയാഘാതം മൂലം കാസർകോട് സ്വദേശി റിയാദിൽ നിര്യാതനായി. പള്ളിക്കര ചെമ്പരിക്ക മുഹമ്മദ് ബഷീർ (62) ആണ് ഞായറാഴ്ച രാത്രിയിൽ റിയാദ് ഖലീജിലെ താമസസ്ഥലത്ത് മരിച്ചത്. പിതാവ്: പരേതനായ വൈദ്യർ മുഹമ്മദ്, മാതാവ്: പരേതയായ ആയിഷാ ബീവി. ഭാര്യ: മറിയകുഞ്ഞി, മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഷിദ്, സ്വാലിഹത്ത്, അലി അക്ബർ. 

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫസലുറഹ്മാൻ പടന്നയിൽ, ടി.എ.ബി. അഷ്‌റഫ് എന്നിവർ രംഗത്തുണ്ട്.