റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി മക്കയിൽ നിര്യാതനായി. മലയമ്മ ചാത്തമംഗലം സ്വദേശി താഴെ പരപ്പൻകുഴിയിൽ അബ്ദുൽ സലാം (48) ആണ് മരിച്ചത്. പിതാവ്: പരേതനായ കണ്ടിയിൽ തത്താൻപൊയിലിൽ അബ്ദുറഹ്മാൻ ഹാജി, മാതാവ്: ഫാത്വിമ, ഭാര്യ: റൈഹാനത്ത്, മക്കൾ: ഫാത്വിമ സാലിഹ, ഷാക്കിറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.