12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കായംകുളം എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് (38) ആണ്‌ റിയാദിലെ അൽജസീറ ആശുപത്രിയിൽ മരിച്ചത്. 12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിതാവ്: മൻസൂർ, മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ്‌ ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം രംഗത്തുണ്ട്.