റിയാദ്: മലയാളി ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി നജ്മുദ്ദീൻ (55) ആണ് കഴിഞ്ഞ ദിവസം  മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. ഒമ്പത് വർഷമായി റിയാദിലുളള അദ്ദേഹം ഏഴുവർഷമായി നാട്ടിൽ പോയിട്ടില്ല. 

ഉമൈബ ബീവിയാണ് ഭാര്യ. മക്കൾ: നാസിയ, നഫീല. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന്  ബന്ധുക്കളും സുഹൃത്തുക്കളുമായ ഇഖ്ബാൽ, അബ്ദുറഹ്മാൻ എന്നിവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ,  അംഗങ്ങളായ സമീർ തിട്ടയിൽ, ഹബീബ് അൽഅബീർ എന്നിവർ രംഗത്തുണ്ട്.