റിയാദ്: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ദേശമംഗലം വറവട്ടൂർ കളത്തും പടിക്കൽ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു മുഹമ്മദ് കുട്ടി. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സുഹൃത്തുക്കൾ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

20 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. പരേതരായ കളത്തുംപടി അബ്ദുറഹ്‌മാൻ, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫൽ (ഖത്തർ).