ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

ദമ്മാം: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ മരിച്ചു. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) ആണ് മരിച്ചത്. 30 വർഷമായി അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു. ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യ: മോളി ഷാജി. മക്കൾ: ജിയോ ഷാജി, ജീന ഷാജി. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.