ദമ്മാം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്. പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  രണ്ടാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയും ആറ് മണിയോടെ മരണപ്പെടുകയുമായിരുന്നു. ഭാര്യ - റസീന ബീവി, മക്കള്‍ - റഫിനാസ്, റാഷ. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍‌ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.