റിയാദ്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഹംസക്കോയ കൊണ്ടാണത്ത് (52) ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു മരണം. 

ജിദ്ദ അനാക്കഷിൽ വെള്ള വിതരണക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റുഖിയ, മക്കൾ: മുഹ്‌സിന, ഫായിസ്, നിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾക്കായി കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.