റിയാദ്: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം സ്വദേശി ഹുസൈന്‍ (46) ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചത്.

അല്‍ അഹ്സയിലെ വ്യാപാര സ്ഥാപനത്തില്‍ 25 വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ സുബ്‍ഹി നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മസ്‍തിഷ്‍കാഘാതമുണ്ടായത്. ഉടന്‍ തന്നെ ഉയൂണ്‍ ആശുപത്രിയിലെത്തിച്ചു. വിഗദ്ധ ചികിത്സയ്ക്കായി വൈകുന്നേരത്തോടെ ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.