രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയത്. നേരത്തെ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്യുകയായിരുന്നു.
റിയാദ്: പക്ഷാഘാതം പിടിപെട്ട് ജിദ്ദയിൽ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന്‍ (53) ആണ് ജിദ്ദയില്‍ നിര്യാതനായത്. 15 ദിവസമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയത്. നേരത്തെ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്യുകയായിരുന്നു. ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. പരേതനായ അബൂബക്കറിെൻറയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ്ഹാൻ, മരുമക്കൾ: അബ്ദു റഷീദ്. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയര്‍ വിങ് നേതൃത്വം നൽകുന്നു.
Read Also - ആ വാക്ക് പാലിച്ചില്ല, 77 ലക്ഷം കടം; നിയമപോരാട്ടം, ഒടുവിൽ പിതാവിനായി മകളുടെ അപേക്ഷ, അപ്രതീക്ഷിത ട്വിസ്റ്റ്
താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന; ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഏക മകൾ ശ്രദ്ധ വിദേശത്ത് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്‍റെയും അൽ ഗരാവി ഗ്രൂപ്പിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്നു.
