രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
25വര്‍ഷത്തിലധികമായി റിയാദിലുള്ള അദ്ദേഹം ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതായിരുന്നു. ഭാര്യ: ഷീജയ മക്കള്‍: ജാസ്മിന്‍ (പോളിടെക്‌നിക് വിദ്യാര്‍ഥിനി), ഇജാസ് (ഒമ്പതാം ക്ലാസ്) കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേറ്റിയുടെ ഭാര്യാ സഹോദരനാണ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന്‍ മടവൂര്‍, മുനീര്‍, റസാഖ് പൂക്കോട്ടുംപാടം, നൗഷാദ് ഉമയനല്ലൂര്‍ രംഗത്തുണ്ട്.
