റിയാദ് സുലൈയിൽ വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്: രണ്ടര മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം മഞ്ഞപ്പാറ സ്വദേശി യൂസുഫ് കുഞ്ഞു (60) ആണ് നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദ് സുലൈയിൽ വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നദീറ ബീവി. മക്കള്‍: ജസീന, ജസിയ, ജസീര്‍. റിയാദില്‍ ഖബറടക്കുന്നതിന് സഹോദരന്‍ ഷാഹുല്‍ ഹമീദിനെ സഹായിക്കാന്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.