നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്‍ദുല്‍ സത്താര്‍ (25) ആണ് മരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് - സുഹ്‍റ. സഹോദരങ്ങള്‍ - ശരീഫ്, ഷബീര്‍, സൈഫുദ്ദീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹീം ബേരികെ അറിയിച്ചു. അബ്‍ദുല്‍ സത്താറിന്റെ നിര്യാണത്തില്‍ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.
