Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രവാസി മലയാളി മരിച്ചു

രാവിലെ 10 മണിക്കായിരുന്നു അദ്ദേഹം നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. 

keralite expatriate died in UAE hours before  travelling to home
Author
Fujairah - United Arab Emirates, First Published Dec 20, 2020, 7:10 PM IST

ഫുജൈറ: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രവാസി മലയാളി മരിച്ചു. കൊടിഞ്ഞി അല്‍ അമീന്‍ നഗറില്‍ മമ്മുതു (47) ആണ് ഫുജൈറയില്‍ മരിച്ചത്. 

വെള്ളിയാഴ്‍ച രാവിലെ 10 മണിക്കായിരുന്നു അദ്ദേഹം നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Follow Us:
Download App:
  • android
  • ios