മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കാരക്കോണം എല്ലുവിള സ്വദേശി കൈവന്‍കള റോഡ് വില വീട്ടിലെ സുകുമാരന്‍ രമേശ് കുമാര്‍ (49) ആണ് ശുമൈസി കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മരിച്ചത്. അച്ഛന്‍: രാമന്‍ സുകുമാരന്‍, അമ്മ: ചന്ദ്രിക നെസമ്മ, ഭാര്യ: ഉഷാകുമാരി, മക്കള്‍: രഞ്ജിനി, രഞ്ജിത്ത്.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, നവാസ് ബീമാപള്ളി എന്നിവരും നാട്ടില്‍ കുടുംബത്തെ സഹായിക്കാന്‍ എസ്.ടി.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ഹുസൈനും രംഗത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona