മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു. വെളിയംകോട് സ്വദേശി അലി (46) ആണ് മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴായിരുന്നു മരണ വിവരം അറിഞ്ഞത്.

22 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്നു അലി. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.