മനാമ: ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വെളിയം സ്വദേശി മനീഷ് കുമാര്‍ (37) ആണ് മരിച്ചത്. ബഹ്‍റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. ഭാര്യ: സൗമ്യ. രണ്ട് മക്കളുണ്ട്.