ദുബൈ: പ്രവാസി മലയാളിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടില്‍ ചാമുണ്ണിയുടെ മകന്‍ സുന്ദരന്‍ (52) ആണ് മരിച്ചത്. ഹോട്ടല്‍ ഉടമയായ അദ്ദേഹത്തെ ബര്‍ദുബായിലെ താമസ സ്ഥലത്ത് വ്യാഴാഴ്‍ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ബന്ധുക്കളെത്തേടി മരണ വാര്‍ത്തയെത്തുന്നത്.  അമ്മ: സ്വയംപ്രഭ, സഹോദരങ്ങള്‍: പങ്കജാക്ഷന്‍, വിനയദാസന്‍, ഹരിദാസന്‍, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.