മസ്‍കത്ത്: പ്രവാസി മലയാളി ഒമാനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍. ചെങ്ങന്നൂർ കാരക്കാട്, ഹരിഹര വിലാസത്തിൽ  ജി. ഹരികുമാർ (40) ആണ് മരിച്ചത്. മസ്‌കത്തിലെ വ്യവസായ മേഖലയായ റിസയിലുള്ള  ഒരു സ്വകാര്യ സ്റ്റീൽ നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹരികുമാർ.

അൽ ഖൂദിലെ താമസസ്ഥലത്ത് ഒപ്പം താമസിച്ചിരുന്നവർ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോയൽ ഒമാൻ പോലീസ് മേൽനടപടികൾ ആരംഭിച്ചുകഴിഞ്ഞു. മൃതദേഹം പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.