റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി മുഹമ്മദിനെയാണ് മക്കയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍  കണ്ടെത്തിയത്. മക്കയിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. വൈകുന്നേരം നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണം ബന്ധപ്പെട്ടവര്‍ എത്തിച്ചു. റിയാദിലുള്ള മകന്‍ നോമ്പ് തുറന്നശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്നു.