20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഹൗസ്‌ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം, ബുഖൈരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. 

റിയാദ്: മലയാളിയെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി സുരേശൻ (50) ആണ് ഖസീം പ്രവിശ്യയിലെ ദുൽഫയിൽ മരിച്ചത്. താമസ സ്ഥലത്ത് മരിച്ചു കിടക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഹൗസ്‌ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം, ബുഖൈരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ സജിനി, മക്കൾ അഷ്‌ന, അൻഷ.