താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി മുരളീധരന്‍ (53) ആണ് മരിച്ചത്. ദീര്‍ഘനാളായി ജുബൈലില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്‍തുവരികയായിരുന്നു.

സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍ ഒറ്റയ്‍ക്കായിരുന്നു താമസം. താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.