മനാമ: പ്രവാസി മലയാളിയെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് റഫീഖ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി മുറിയില്‍ തിരിച്ചെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. 18 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം മനാമയില്‍ ഒരു വ്യാപര സ്ഥാപനം നടത്തിവരികയായിരുന്നു.