റിയാദ്: ഹൃദയാഘാതം കാരണം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞായിശ. ഭാര്യ: പറച്ചിക്കോട്ടിൽ ജമീല മങ്കട. മക്കൾ: ഷമീറ, നസീറ, ബഷീറ. മരുമക്കൾ: ഷൗക്കത്ത് കുന്നപ്പള്ളി, നാസർ മങ്കട, സക്കീർ മാനത്ത്മംഗലം.