റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മരിച്ചത്. ജിദ്ദയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം.
 
ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. മാതാവ്: ആയിശുമ. ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.