മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു.

മസ്കറ്റ്: ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്‌ (68) ആണ‍്‌ മരിച്ചത്‌. മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു.

 ഗുരുതരമായതിനെ തുടർന്ന്‌ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒമാനിൽ കൊവിഡ്‌​ ബാധിച്ച്‌​ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിജയനാഥ്‌. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ എറണാകുളം സ്വദേശി വിപിൻ സേവ്യർ എന്നിവരാണ് മരണപ്പെട്ട മറ്റ് രണ്ടു മലയാളികൾ. 

ജാസിറ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്ന് ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങി, അമ്മയുടെ വേര്‍പാടറിയാതെ നാലുവയസ്സുകാരനും