34 വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹം റിയാദില്‍നിന്ന് 400 കിലോമീറ്റർ അകലെ ഹദ്ദാറ എന്ന സ്ഥലത്ത് നഗരസഭ മേധാവിയുടെ പേഴ്‌സനല്‍ സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു.

റിയാദ്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിൽ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്. ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാനായി തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാനിരിക്കെയാണ് മരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

34 വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹം റിയാദില്‍നിന്ന് 400 കിലോമീറ്റർ അകലെ ഹദ്ദാറ എന്ന സ്ഥലത്ത് നഗരസഭ മേധാവിയുടെ പേഴ്‌സനല്‍ സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (വീഡിയോഗ്രാഫർ, ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു (ജിസാൻ), അനീസ, സുമയ്യ, മുർഷിദ. മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് മകന്‍ സാലിഹ് ഇരുമ്പുഴി അറിയിച്ചു.