റിയാദിൽ സ്പോർട്സ് ഷോപ്പിൽ സെയിൽസ്മാനായിരുന്നു. ന്യൂമോണിയ മൂർഛിച്ച് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടി സ്വദേശി പൂക്കുന്ന് അബ്ദുസലാം ഫൈസി (49) ആണ് മരിച്ചത്. റിയാദിൽ സ്പോർട്സ് ഷോപ്പിൽ സെയിൽസ്മാനായിരുന്നു. ന്യൂമോണിയ മൂർഛിച്ച് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്: തസ്ലീന നസ്രിൻ, നാജിയ നസ്രിൻ. മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാകമ്മിറ്റി, ദാറുസ്സലാം ടീമംഗങ്ങളായ റാഫി, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.