Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

കഴിഞ്ഞ 35 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന തനിക്ക് ഇതൊരു അത്‍ഭുതകരമായ വിജയം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈക്കും ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 

keralite expatriate wins more than seven crore in dubai duty free raffle
Author
Dubai - United Arab Emirates, First Published Jun 16, 2021, 5:31 PM IST

ദുബൈ: പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയില്‍പരം രൂപയുടെ ഭാഗ്യസമ്മാനം. 60കാരനായ എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. യുഎഇയില്‍ ട്രേഡിങ് കമ്പനി നടത്തുന്ന എബ്രഹാം ജോയി ഇക്കഴിഞ്ഞ മേയ് 27ന് എടുത്ത 1031-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഇന്ന് ഭാഗ്യം തേടിയെത്തിയത്. 

കഴിഞ്ഞ 35 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന തനിക്ക് ഇതൊരു അത്‍ഭുതകരമായ വിജയം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈക്കും ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സമ്മാനത്തുകയുടെ നല്ലൊരു പങ്കും തന്റെ ബിസിനസിനായി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അതിലൊരു പങ്ക് മാറ്റിവെയ്‍ക്കുമെന്നും അറിയിച്ചു.

ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരനാണ് എബ്രഹാം ജോയി. ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ അദ്ദേഹത്തിന് പുറമെ മറ്റ് മൂന്ന് പേര്‍ കൂടി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അബ്‍ദുല്ല അഹ്‍മദിന് റേഞ്ച് റോവര്‍ സ്‍പോര്‍ട് കാറും ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സജ്ഞയ് അസ്‍നാനിയ്‍ക്ക് എപ്രിലിയ RSV4 മോട്ടോര്‍ ബൈക്കും ലഭിച്ചു. 

Follow Us:
Download App:
  • android
  • ios