Asianet News MalayalamAsianet News Malayalam

ജോലിയ്ക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വ്യാഴാഴ്​ച റഫിയ സൂഖിലെ മസ്‌ജിദിൽ ജനാസനമസ്കാരം നിർവഹിച്ച ശേഷം റഫിയ മഖ്​ബറയിൽ ഖബറടക്കി.

Keralite expatriate worked as municipal labourer died in saudi arabia
Author
Riyadh Saudi Arabia, First Published Jan 17, 2020, 4:45 PM IST

റിയാദ്​: സൗദി അറേബ്യയിൽ മുനിസിപ്പാലിറ്റി കരാർ തൊഴിലാളിയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ റഫിയയിലെ ലഹാബയിലെ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ കരാർ ജോലികളെടുത്ത്​ ചെയ്​തിരുന്ന മലപ്പുറം കാടാമ്പുഴ പിലാത്തറ സ്വദേശി കുന്നത്തൊടി കുഞ്ഞികമ്മു മകൻ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്.

20 വർഷമായി ലഹാബയിൽ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ നിർമാണ കരാർ ജോലികൾ ചെയ്യുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സാഹിറ, ഇബ്രാഹിം, നുസൈബ, സാദിഖ് അലി. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വ്യാഴാഴ്​ച റഫിയ സൂഖിലെ മസ്‌ജിദിൽ ജനാസനമസ്കാരം നിർവഹിച്ച ശേഷം റഫിയ മഖ്​ബറയിൽ ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി റഫീഖ്​ കുറിഞ്ചിലക്കാട്, ശഫീഖ് കൊല്ലം, സാമൂഹിക പ്രവർത്തകൻ മുജീബ് ബീമാപ്പള്ളി എന്നിവർ ഖബറടക്ക നടപടികൾക്ക് നേതൃത്വം നൽകി.

Follow Us:
Download App:
  • android
  • ios