30 വർഷമായി മക്കയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റിയാദ്: മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാവിലെ മരിച്ച് കിടക്കുന്നതാണ് റൂമിൽ കൂടെ താമസിക്കുന്നവർ കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

30 വർഷമായി മക്കയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റുഖിയ, മക്കൾ: ഷിബിലി സ്വാലിഹ് (കുവൈത്ത്), മസൂദ്, സമീമ, ഹബീബ, സഫ്‌വാൻ, ഫിദ.