ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷാണ്(24)മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.

ഷാര്‍ജയില്‍ ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സുമേഷ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് വീണത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്ത ശേഷം താഴേക്ക് ചാടുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് സുമേഷ് ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: സുരേന്ദ്രന്‍, മാതാവ്: ഓമന.