Asianet News MalayalamAsianet News Malayalam

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍; മലയാളികള്‍ക്ക് 6.6 ലക്ഷത്തിന്റെ സ്വര്‍ണ സമ്മാനം

മലയാളികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദേറ ഗോള്‍ഡ് സൂഖിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഡിസംബര്‍ 28നാണ് ഇവര്‍ 23,000 ദിര്‍ഹത്തിന്റെ സ്വര്‍ണം വാങ്ങിയത്. 

keralite mother and daughter win gold at Dubai Shopping festival
Author
Dubai - United Arab Emirates, First Published Jan 3, 2020, 12:32 PM IST

ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.

മലയാളികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദേറ ഗോള്‍ഡ് സൂഖിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഡിസംബര്‍ 28നാണ് ഇവര്‍ 23,000 ദിര്‍ഹത്തിന്റെ സ്വര്‍ണം വാങ്ങിയത്. രണ്ട് മാലകളും കുറച്ച് നളകളുമായിരുന്നു വാങ്ങിയത്. ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ജ്വല്ലറികളില്‍ ചിലവഴിക്കുന്ന ഓരോ 500 ദിര്‍ഹത്തിനും ഓരോ സമ്മാന കൂപ്പണ്‍ വീതമാണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് നടത്തുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒരു പവന്റെ 3000 സ്വര്‍ണ നാണയങ്ങള്‍ വരെയാണ് സമ്മാനം. ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാനാണ് മീനാക്ഷി മകള്‍ക്കൊപ്പം ദുബായിലെത്തിയത്. 

Follow Us:
Download App:
  • android
  • ios