കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയർ നഴ്‌സായിരുന്ന സുമ കുമാരി ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്‍പിറ്റലിൽ വച്ചാണ് മരണപെട്ടത്. കഴിഞ്ഞ മാസമാണ് സുമ കുമാരി നാട്ടിൽ നിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്‍കരിക്കും.