വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. 

മാള്‍ട്ട: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കള്‍: ഹന, ഹിസ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona