Asianet News MalayalamAsianet News Malayalam

മലയാളി നഴ്​സിന്​ കൊറോണയല്ല, മെര്‍സ് ​: സൗദി ആരോഗ്യ മന്ത്രാലയം

ദക്ഷിണ സൗദിയിൽ മലയാളി നഴ്സിനെയും ഫിലിപ്പിനോ സഹപ്രവർത്തകയെും ബാധിച്ചത്​ കൊറോണ വൈറസല്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം. ചൈനയിൽ 25 പേരുടെ മരണത്തിനിടയാക്കിയ പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും സൗദി സെൻറർ ഫോർ ഡിസീസ്​ പ്രിവൻഷൻ ആൻഡ്​ കൺട്രോൾ (സൗദി സി.ഡി.സി) അറിയിച്ചു. 

keralite nurse in saudi suffering from MERS
Author
Abha Saudi Arabia, First Published Jan 24, 2020, 8:05 PM IST

റിയാദ്: ദക്ഷിണ സൗദിയിൽ മലയാളി നഴ്സിനെയും ഫിലിപ്പിനോ സഹപ്രവർത്തകയെും ബാധിച്ചത്​ കൊറോണ വൈറസല്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം. ചൈനയിൽ 25 പേരുടെ മരണത്തിനിടയാക്കിയ പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും സൗദി സെൻറർ ഫോർ ഡിസീസ്​ പ്രിവൻഷൻ ആൻഡ്​ കൺട്രോൾ (സൗദി സി.ഡി.സി) അറിയിച്ചു. അസീർ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്​സിനെ ബാധിച്ചിരിക്കുന്നത്​ മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്ന്​ അസീർ റീജിയൻ സൈൻറിഫിക്​ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ. താരിഖ്​ അൽഅസ്​റഖി ട്വീറ്റ്​ ചെയ്​തു. ഇക്കാര്യം​ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചു. മെർസ്​നിയന്ത്രണവിധേയമാണെന്നും അപകടരമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് സൗദിയിൽ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും സൗദി സെൻറർ ഫോർ ഡിസീസ്​ പ്രിവൻഷൻ ആൻഡ്​ കൺട്രോൾ ട്വിറ്ററിൽ അറിയിച്ചു. അബഹയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ ഏറ്റുമാനൂർ സ്വദേശിനിക്കും ഫിലിപ്പിനോ സഹപ്രവർത്തകക്കും​ കൊറോണ വൈറസ്​ ബാധിച്ചെന്ന്​ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഗബാധയേറ്റ ഫിലിപ്പിനോ നഴ്​സിനെ ശുശ്രൂഷിക്കുന്നതിനിടയിലാണ്​ ഏറ്റുമാനൂർ സ്വദേശിനിക്കും വൈറസ്​ ബാധയുണ്ടായതെന്നും മുപ്പതോളം മലയാളി നഴ്​സുമാർ നിരീക്ഷണത്തിലാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. ആദ്യം അവർ ജോലി ചെയ്​ത സ്വകാര്യ ആശുപത്രിയിൽ തന്നെയാണ്​ ചികിത്സിച്ചതെങ്കിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​െൻറ ഇടപെടലിനെ തുടർന്ന്​ ഖമീസ്​ മു​ൈശത്തിലെ അസീർ നാഷനൽ ആശുപത്രിയിലേക്ക് മലയാളി നഴ്​സിനെ​ മാറ്റി വിദഗ്​ധ പരിശോധനക്കും ചികിത്സക്കും വിധേയമാക്കുകയായിരുന്നു. അവരുടേയും സഹപ്രവർത്തകരായ നൂറോളം നഴ്​സുമാരുടെയും സാമ്പിളുകൾ എടുത്ത്​ നടത്തിയ പരിശോധനയിൽ​ ആർക്കും കൊറോണ ബാധയില്ലെന്നും ഏറ്റുമാനൂർ സ്വദേശിനിക്ക്​ മാത്രം മെർസ്​ ആണെന്നും തെളിഞ്ഞു​. 

 

https://twitter.com/SaudiCDC/status/1220340382359281664?ref_src=twsrc%255Etfw%257Ctwcamp%255Etweetembed%257Ctwterm%255E1220340382359281664&ref_url=https%253A%252F%252Fwww.manoramaonline.com%252Fnews%252Flatest-news%252F2020%252F01%252F24%252Fsaudi-arabia-denies-case-of-coronavirus-infection.html

Follow Us:
Download App:
  • android
  • ios