റിയാദ്: പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു. കോട്ടയം പാല, പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു.

കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അമ്മ: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു. മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലിം പാറയിൽമുക്ക്, ഷെഫി മോൻ എന്നിവർ രംഗത്തുണ്ട്.