റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം വാകേരി ചേലേമ്പ്ര സ്വദേശി ഷബീർ (36) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ച രാവിലെയാണ് മരിച്ചത്. 

മക്കയിൽ സർവേയർ ആയി ജോലി ചെയ്യുകയായിരുന്നു ഷബീര്‍. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും ഫോക്കസിന്റെയും സജീവ പ്രവർത്തകനായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്‌സായ ഷമീലയാണ് ഭാര്യ. പിതാവ്: അബ്ദുൽ റസാഖ്, മാതാവ്: ഖദീജ. സഹോദരിമാർ: സിൽസില, ഷബീല.