മുന്ന് വർഷം മുമ്പ് നാട്ടിൽ നിന്ന് വന്ന് സഹോദരൻ യൂഫറുനൊപ്പം ഖമീസ് മുശൈത്തിൽ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: റിയാദിൽ നിന്ന് 1000 കിലോമീറ്റര്‍ അകലെ ഖമീസ് മുശൈത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി സൂപ്പിമഖാനകത്ത് യൂസഫിന്റെ മകൻ യൂഫിർ (25) ആണ് മരിച്ചത്. മുന്ന് വർഷം മുമ്പ് നാട്ടിൽ നിന്ന് വന്ന് സഹോദരൻ യൂഫറുനൊപ്പം ഖമീസ് മുശൈത്തിൽ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് യൂസഫും ഇവിടെ റെഡിമെയിഡ് വസ്ത്ര ശാലയിൽ ജോലിക്കാരനാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: സുലൈഖ, സഹോദരി സുനീറ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred