ജിദ്ദ അൽജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. പ്രവാസം മതിയാക്കി നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. 

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലിൽ ശിഹാബുദ്ദീൻ (37) ആണ് മരിച്ചത്. ജിദ്ദ അൽജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. പ്രവാസം മതിയാക്കി നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങൾ: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീൻ, ഷബീബ്, സുലൈഖ, സുമയ്യ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.