അജ്മാന്‍: മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം യുഎഇയില്‍  എത്തിയത്. ഛര്‍ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അജ്‍മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുനന്നു. ഭാര്യ സുനൈന. മക്കള്‍ ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്‍വാന്‍.