Asianet News MalayalamAsianet News Malayalam

സൗദിയിൽ വാഹനാപകടങ്ങളിൽ മരിച്ച രണ്ട്​ മലയാളികളുടെ ആശ്രിതർക്ക്​ 90 ലക്ഷം രൂപ നഷ്​ടപരിഹാരം

റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരി​ന്‍റെ ഇടപെടലാണ്​ തുണച്ചത്​. 2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സൗദി പൗര​ന്‍റെ വാഹനം ഇടിക്കുകയായിരുന്നു.

keralites families got death compensation from saudi court
Author
Riyadh Saudi Arabia, First Published Feb 1, 2020, 12:21 AM IST

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടകേസുകളിൽ മരിച്ചവരുടെ അനന്തരാവകാശികൾക്ക് കോടതി​ 90 ലക്ഷം രൂപ നഷ്​ടപരിഹാരം വിധിച്ചു. രണ്ട്​ മലയാളികളുടെ കുടുംബങ്ങൾക്കാണ്​ ഈ തുക ലഭിച്ചത്​. മലപ്പുറം സ്വദേശി അനീസ് ബാബുവി​ന്‍റെ കുടുംബത്തിന് 40 ലക്ഷം രൂപയും കണ്ണൂർ സ്വദേശി അബ്​ദുല്ലയുടെ കുടുംബത്തിന് 50 ലക്ഷം രൂപയുമാണ് ലഭിച്ചത്​.

റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരി​ന്‍റെ ഇടപെടലാണ്​ തുണച്ചത്​. 2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സൗദി പൗര​ന്‍റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ അനീസ് തൽക്ഷണം മരിക്കുകയായിരുന്നു. 2015 സെപ്റ്റംബറിൽ അൽഖർജ് റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുല്ല മരിച്ചത്.

മുമ്പ്​ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കൾക്കുളള ഒന്നര ലക്ഷം റിയാലിന്‍റെ നഷ്​ടപരിഹാരവും സിദ്ദീഖ് വഴി ലഭിച്ചു. വാഹനാപകടക്കേസുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയാൽ ആശ്രിതർക്കുള്ള നഷ്​ടപരിഹാരം ലഭ്യമാകുമെന്നും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ തയാറാണെന്നും സിദ്ദീഖ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios