നിങ്ങളുടെ ദുഃഖത്തിൽ ചേരുന്നതായി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

റിയാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ അനുശോചനം അറിയിച്ചും ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവിന് സന്ദേശം അയച്ചു.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു. ഈ ദുരന്തത്തിൽ നിങ്ങളുടെ ദുഃഖത്തിൽ ചേരുന്നു. ഇന്ത്യൻ ​പ്രസിഡൻറിനും മരിച്ചവരുടെ കുടുംബങ്ങൾക്കും സൗഹൃദ ജനതക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നതായും സന്ദേശത്തില്‍ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന്​ ആശിക്കുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.